തൃശ്ശൂരേക്കുള്ള ട്രെയിന്‍ യാത്രയില്‍ അച്ഛനൊപ്പമുള്ള പതിനാറുകാരിക്ക് നേരെ അതിക്രമം

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ഗുരുവായൂര്‍ എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തുടര്‍ന്ന് കുടുംബം തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

റെയില്‍വേ പൊലീസ് സംഭവത്തില്‍ പോക്സോ പ്രകാരം കേസ് എടുത്തു. അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top