മാര്‍ക്ക് ഷീറ്റ് നല്‍കാത്തതിലുള്ള വൈരാഗ്യം; പൂര്‍വ്വ വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടുംക്രൂരതയില്‍ കോളേജ് പ്രിന്‍സിപ്പളിന് ജീവന്‍ നഷ്ടമായി. കോളേജിലെത്തിയ പൂര്‍വ്വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് പ്രിന്‍സിപ്പളിനെ തീകൊളുത്തുകയായിരുന്നു. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിന്‍സിപ്പള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്‍ഡോറിലെ ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് കൊല്ലപ്പെട്ടത്. മാര്‍ക്ക് ഷീറ്റ് നല്‍കാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രിന്‍സിപ്പളിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി അശുതോഷ് ശ്രീവാസ്തവ (24) പൊലീസിനോട് പറഞ്ഞത്.

ഈ മാസം ഇരുപതാം തിയതിയാണ് കോളേജില്‍ കയറി വന്ന അശുതോഷ് ജീവനക്കാരുടെ മുന്നില്‍ വെച്ച് പ്രിന്‍സിപ്പളിനെ പ്രെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയത്. ചികിത്സയിലിക്കെ ഇന്നാണ് പ്രിന്‍സിപ്പള്‍ വിമുക്ത ശര്‍മ മരണത്തിന് കീഴടങ്ങിയത്. അശുതോഷിനും പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ ജീവനക്കാര്‍ വിമുക്ത ശര്‍മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാര്‍ ഉടന്‍ തന്നെ പ്രിന്‍സിപ്പളിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രിന്‍സിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കെട്ട ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ പൊലീസ് കാര്യമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാര്‍ക്ക് ലിസ്റ്റ് നല്‍കാത്തതാണ് ആക്രമണത്തിന്റെ കാരണമെന്നാണ് അശുതോഷ് പൊലീസിനോട് പറഞ്ഞത്. പലതവണ ആവശ്യപ്പെട്ടിട്ടും കോളേജില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോള്‍ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top