ഇൻസ്റ്റഗ്രാമിൽ തരംഗമായി വിജയ് ദേവരകൊണ്ട- രശ്‌മിക വിവാഹചിത്രങ്ങൾ

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹതിരായിരിക്കുകയാണ്. പ്രൗഢ​ഗംഭീരമായ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

വിവാഹത്തിന് ശേഷം താരങ്ങൾ പങ്കുവച്ച വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാം പോസ്റ്റായി മാറിയിരിക്കുകയാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ.വിരാട് കോലിയുടെ ട്വന്റി- 20 ലോകകപ്പ് പോസ്റ്റിനെ മറികടന്നാണ് രശ്‌മിക- വിജയ് ജോഡികൾ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പങ്കുവച്ച 48 മണിക്കൂറിനുള്ളിൽ 25 മില്യണിലധികം ലൈക്കുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

സിനിമ രംഗത്തുള്ള നിരവധി പ്രമുഖരാണ് ചിത്രത്തിന് താഴെ ഇരുവർക്കും ആശംസകളുമായി എത്തുന്നത്. 2018ലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധനേടുകയും ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു.

2019-ൽ ഡിയർ കോമ്രേഡിനായി ഇരുവരും വീണ്ടും ഒന്നിച്ചു. രണബാലിയാണ് ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top