വളാഞ്ചേരി വില്ലേജ് ഓഫീസില്‍ നിന്ന് മദ്യവും കൈക്കൂലി പണവും പിടിച്ചെടുത്ത് വിജിലന്‍സ്

വളാഞ്ചേരി:വളാഞ്ചേരി വില്ലേജ് ഓഫീസില്‍ നിന്ന് മദ്യവും കൈക്കൂലി പണവും പിടിച്ചെടുത്ത് വിജിലന്‍സ്.കാട്ടിപ്പരുത്തി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീന്റെ കയ്യില്‍ നിന്നാണ് മദ്യവും പണവും പിടിച്ചെടുത്തത്. ഓഫീസിനകത്തും സ്വകാര്യ വാഹനത്തിലും സൂക്ഷിച്ചിരുന്ന പണമാണ് മിന്നല്‍ പരിശോധനയിലൂടെ വിജിലന്‍സ് പിടിച്ചെടുത്തത്.

മലപ്പുറം വിജിലന്‍സ് ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വളാഞ്ചേരി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസിനകത്ത് നടത്തിയ പരിശോധനയില്‍ മദ്യവും കണക്കില്‍പെടാത്ത പണവും കണ്ടെത്തി. പിന്നീട് കാറിനുള്ളില്‍ നടത്തിയ പരിശോധനയിലും പണം പിടിച്ചെടുത്തു.

പരിശോധന നടക്കുന്നതിനിടെ വില്ലേജ് ഓഫീസറുടെ സെക്കന്‍ഡ് കാബിനില്‍ നിന്നാണ് അരക്കുപ്പി മദ്യം പിടിച്ചെടുത്തത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളില്ലാത്ത 1970 രൂപയും പിടിച്ചെടുത്തു. പിന്നീട് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിനകത്ത് സൂക്ഷിച്ച 11,500 രൂപയും പിടികൂടി. ആകെ 13470 രൂപയാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top