വിദ്യാരംഗം സര്‍ഗോത്സവം പരപ്പനങ്ങാടി ജി എം എല്‍ പി സ്‌കൂളില്‍ നടന്നു

പരപ്പനങ്ങാടി: ഉപജില്ല വിദ്യാരംഗം സര്‍ഗ്ഗോത്സവം ജി എം എല്‍ പി സ്‌കൂള്‍(അങ്ങാടി) പരപ്പനങ്ങാടിയില്‍ നടന്നു. കഥ, കവിത, നാടന്‍ പാട്ട് ,ചിത്രരചന ,പുസ്തകസ്വാദനം ,കാവ്യാലാപനം, അഭിനയം എന്നീ മേഖലകളിലാണ് ശില്പശാല സംഘടിപ്പിച്ചത്.

ഉദ്ഘാടനം ചെയ്തുകൊണ്ട് മലപ്പുറം ഡയറ്റ് ഫാക്കല്‍റ്റി നിഷ പന്താവൂര്‍ അവതരിപ്പിച്ച എം ടി വാസുദേവന്‍ നായരുടെ കുട്ടിയേടത്തി ഏകപാത്ര നാടകം അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിന്ദു, ഉപജില്ലാ വിദ്യാരംഗം കോര്‍ഡിനേറ്റര്‍ വിജിഷ മോള്‍,എച്ച് എം ഫോറം കണ്‍വീനര്‍ വിജയകുമാര്‍ , ബി.ആര്‍ സി പ്രതിനിധി സുധീര്‍ മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് ഷാജി കെ , വിദ്യാരംഗം ജില്ലാ അംഗം ഷാജു മാസ്റ്റര്‍,പ്രധാനധ്യാപകരായ പി.ജി മിനി ടീച്ചര്‍ ,പത്മജ ടീച്ചര്‍ , കദിയുമ്മ ടീച്ചര്‍,ഷീജ ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു

അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ,രജീഷ് മാസ്റ്റര്‍ ,ഷൈസ ടീച്ചര്‍, രഘു മാഷ് , രജനി ടീച്ചര്‍, ബബിത ടീച്ചര്‍ എന്നിവര്‍ ശില്പശാല നയിച്ചു. കുട്ടികളും അധ്യാപകരുമായി മുന്നൂറിലധികം പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top