വൈറലായി ആന ചക്ക പറിക്കുന്ന വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ആന ചക്ക പറിക്കുന്ന വീഡിയോ. വനാതിര്‍ത്തിയിലുള്ള ഏതോ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കാട് ഇറങ്ങി വന്ന കാട്ടാന പ്ലാവില്‍ നില്‍ക്കുന്ന ചക്ക പറിക്കാന്‍ ശ്രമിക്കുകയാണ് ആന. ആദ്യം തുമ്പിക്കൈ കൊണ്ട് പറിക്കാന്‍ ശ്രമിച്ചിട്ട് അതിലേക്ക് എത്താന്‍ സാധിക്കുന്നില്ല. കുറച്ച് മുകളിലാണ് ചക്ക നില്‍ക്കുന്നത്. രണ്ടാമത് പ്ലാവ് കുലുക്കി നോക്കാനാണ് ആന ശ്രമിക്കുന്നത്. പക്ഷെ ഇതൊന്നും ഫലം കാണാതെ വന്നതോടെ ആന മുന്‍ കാലുകള്‍ പ്ലാവില്‍ ചവിട്ടി എണീറ്റ് നിന്ന് തുമ്പിക്കൈ കൊണ്ട് ചക്ക പറിച്ചെടുത്തു.

ഗ്രാമവാസികളാണ് ആനയുടെ ഈ വീഡിയോ എടുത്തത്. ആനയുടെ ശ്രമം വിജയിച്ചതോടെ ആളുകള്‍ ആര്‍പ്പ് വിളിച്ചും കൈയ്യടിച്ചും ആനയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top