ഹിന്ദു ഐക്യവേദി പ്രതിഷേധ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി:ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കോളേജിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ തമോഗര്‍ത്തങ്ങള്‍ എന്ന മാഗസിനില്‍ ഉള്‍പ്പെട്ട അമ്പലം എന്ന കവിതയ്‌ക്കെതിരെയാണ് ഹിന്ദു ഐക്യവേദി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രതിഷേധം നടന്നത്. പ്രതിഷേധം പരപ്പനങ്ങാടി ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു കോഴിക്കോട് ഉദ്ഘാടനം ചെയ്തു. എം എസ് നാരായണന്‍, ഉണ്ണികൃഷ്ണന്‍, മനോജ് പാറശേരി,എ അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top