വെട്ടിച്ചിറയില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചു

കോട്ടക്കല്‍: തൃശൂര്‍ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറ പെട്രോള്‍ പമ്പിന് സമീപം കാറും മിനി പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രികന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുപ്പതോടെയാണ് അപകടം സംഭവിച്ചത്.

ഇടിച്ച പിക്കപ്പ് കാടാമ്പുഴ കെ.എസ്.ഇ.ബി വിഭാഗം തൊഴിലാളികളുടേതാണ്. ടിപ്പര്‍ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.പരിക്കുപറ്റിയ കാര്‍ യാത്രികനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗത തടസ്സം നേരിട്ടു. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles