വേങ്ങരയില്‍ എന്‍ഡിഎയുമായി സഹകരിക്കില്ല;ബിഡിജെഎസ്

single1 mb20 aligncenter

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനഘടകം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ടെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ബിജെപിയില്‍ നിന്ന് കടുത്ത അവഗണന നേരിടുന്നതിനെത്തുടര്‍ന്നാണ് തീരുമാനം.

Related Articles