കാണ്‍മാനില്ല

മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി വെള്ളമടത്തില്‍ അയ്യൂബ് (65) എന്നയാളെ കാണ്‍മാനില്ല. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു.
ഏകദേശം 154 സെ.മീ ഉയരം, കറുത്ത നിറം, ശരീരം മുഴുവന്‍ കറുത്ത പാടുകള്‍, വ്യക്തതയില്ലാത്ത സംസാരശൈലി.

കാണാതാകുമ്പോള്‍ വെള്ളമുണ്ട്, റോസ് ചെക്ക് ഷര്‍ട്ട് എന്നിവയായിരുന്നു ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍: 0494 2460331, എസ്.എച്ച്.ഒ: 9497987164, സബ് ഇന്‍സ്പെക്ടര്‍: 9497980685 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top