സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: വാഹനപണിമുടക്ക് തുടങ്ങി. വ്യവസായ സംരക്ഷണസമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മോട്ടോര്‍വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.

കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ഒട്ടോ, ടാക്‌സി,ചരക്കുലോറികള്‍, സ്വകാര്യ ബസുകള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top