യാത്രക്കിടെ വാഹനം കത്തിനശിച്ചു

രാമനാട്ടുകര മലപ്പുറം ദേശീയപാതയില്‍ കാക്കഞ്ചേരി ചെട്ടിയാര്‍മാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ചു. ആളപായം ഇല്ല. വാഹനം പൂര്‍ണ്ണമായുംകത്തിനശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ഫറോക്കില്‍നിന്ന് വേങ്ങരയിലേക്ക് ആറംഗ കുടുംബം യാത്രചെയ്ത വാഹനത്തിനാണ് തീപിടിച്ചത്. ദേശീയ പാത 66ല്‍ കാക്കഞ്ചേരിയിലാണ് ടാറ്റാ എയ്‌സ് വാഹനം കത്തിനശിച്ചത്.

ഓടിക്കൊണ്ടിരിക്കെ വാഹനത്തില്‍നിന്ന് പുക കൂടുതലായി പുറത്തേക്കുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പാതയോരത്ത് നിര്‍ത്തുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന ഫറോക്ക് ചുങ്കം തൗഫീഖ് നിവാസില്‍ കെ മുഹമ്മദും വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരും പുറത്തിറങ്ങിയ ഉടന്‍ തീ ആളിപ്പടരുകയായിരുന്നു. മീഞ്ചന്ത അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി തീയണച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top