
താനൂര്‍: താനൂര്‍ മൂലക്കലില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. ചെട്ടിപ്പടി ഭാഗത്ത് നിന്നും പൊന്നാനിയിലേക്ക് പോകുകയായിരുന്ന ദോസ്ത് മിനിലോറിയും തിരൂര്‍ ഭാഗത്ത് നിന്നും താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിച്ചത്.
അപകടത്തിന് കാരണമായ ചരക്ക് ലോറി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ചരക്ക് ലോറിയുടെ ഇടിയില്‍ മുന്‍വശം പാടെ തകര്‍ന്ന ദോസ്ത് ലോറിയിലെ ഡ്രൈവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഡോര്‍ പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്.
ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ടി.ഡി.ആര്‍. എഫ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ ഡ്രൈവറെ ഉടന്‍ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിനിടയാക്കി ലോറി നിര്‍ത്താതെ പോയതില്‍ താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




