HIGHLIGHTS : Ginger PACHADI
ആവശ്യമായ ചേരുവകള്‍:-
ഇഞ്ചി – ഒരു വലിയ കഷണം ( ചെറുതായി കൊത്തിയരിഞ്ഞത്)
പച്ചമുളക് – 3
ജീരകം – ഒരു നുള്ള്
ചെറിയ ഉള്ളി – 5 അല്ലി
വെളുത്തുള്ളി – 2 അല്ലി
തേങ്ങാ തിരുമ്മിയത് – 1/4 കപ്പ്
വറ്റല്‍ മുളക് – 2
കടുക് – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – ഒരു കതിര്
തൈര്
തയ്യാറാക്കുന്ന വിധം :
പച്ചമുളക് ,ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.തേങ്ങയും ജീരകവും ഒരു ചെറിയ ഉള്ളിയും കൂടി മിക്‌സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക. ഒരു ടീസ്പൂണ്‍ കടുക് ചതച്ചു മാറ്റി വെക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചു ഇഞ്ചിയും ചെറിയ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞതു ഇട്ടു നന്നായി വഴറ്റുക, വഴന്നു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.
ഇതിലേക്ക് തേങ്ങാ അരപ്പും കടുക് ചതച്ചതും ചേര്‍ത്തു ഇളക്കുക.ഒന്നു ചൂടായതിനു ശേഷം തീ അണയ്ക്കുക. ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക. ഇഞ്ചി പച്ചടി തയ്യാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു