
തിരുവനന്തപുരം: ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക സര്‍ക്കാറിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്ദി പ്രകടിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. സംസ്ഥാനത്തിന്റെ അഭ്യര്‍ഥനകളോട് കര്‍ണാടക ആത്മാര്‍ഥമായി പ്രതികരിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും സ്ഥലം എം എല്‍ എയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും പിണറായി കത്തില്‍ വ്യക്തമാക്കി.
അതിനിടെ, ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
മണ്ണിടിച്ചിലില്‍ കാണാതായ ലോകേഷ്, ജഗന്നാഥന്‍ എന്നിവരെ കണ്ടെത്തുന്നതിന് തിരച്ചില്‍ തുടരും. ഷിരൂര്‍ ദൗത്യം തുടരുമെന്ന് കാര്‍വാര്‍ എം എല്‍ എയും അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




