Section

malabari-logo-mobile

വേങ്ങര ഇപതെരഞ്ഞെടുപ്പ്;ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്

HIGHLIGHTS : മലപ്പുറം:വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പരസ്യങ്ങളും കൊടി-തോരണങ്ങളും നീക്കം ചെയ്യുന്നതിന് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു...

മലപ്പുറം:വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പരസ്യങ്ങളും കൊടി-തോരണങ്ങളും നീക്കം ചെയ്യുന്നതിന് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. പൊതുസ്ഥലത്തെ പരസ്യങ്ങള്‍ നീക്കം ചെയ്യുക, പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്നത് തടയുക, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് രേഖാമൂലമുള്ള അനുമതിയില്ലാതെ ബാനറുകളും തോരണങ്ങളും പേസ്റ്ററുകളും പതിക്കുന്നത് നീക്കം ചെയ്യുക, ഇത്തരം നിയമലംഘനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതലകള്‍.
എ.ഡി.എം. ടി.വിജയനാണ് നോഡല്‍ ഓഫീസര്‍. ഊരകം ക്യഷി ഭവനിലെ ജംഷീദ് കെ.യാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് നേതൃത്വം നല്‍കുന്നത്. ഫോ.9567847396 രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോ ഗ്രാഫര്‍, നാല് ജീവനക്കാര്‍ എന്നിവര്‍ സ്‌ക്വാഡിലുണ്ടാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!