Section

malabari-logo-mobile

കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീം ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവുമായി എക്‌സൈസ് പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി : അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കേരളത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പെരുവള്ളൂര്‍ കൂമണ്ണ ഒളകര സ്വദേശി അബ്ദുറഹീം എന്ന വ...

പരപ്പനങ്ങാടി : അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കേരളത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പെരുവള്ളൂര്‍ കൂമണ്ണ ഒളകര സ്വദേശി അബ്ദുറഹീം എന്ന വീരപ്പന്‍ റഹീമിനെ (54) കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസ് പിടികൂടി.  എക്‌സൈസ് തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ വ്യത്യസ്ഥ റെയ്ഡിലാണ് പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ മുപ്പമ്മദ് ഷഫീഖും പാര്‍ട്ടിയും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.

ഇന്നലെ മൂന്നിയൂര്‍ പാണക്കാട് വെച്ച് കൈമാറുകയായിരുന്ന 2.08 കിലോഗ്രാം കഞ്ചാവുമായി തേഞ്ഞിപ്പലം ഷിന്‍സ് (26) മുന്നിയൂര്‍ വില്ലേജില്‍ വെളിമുക്ക് ദേശത്ത് ബാവുട്ടി എന്ന നൗഷാദ് (33) എന്നിവരാണ് ആദ്യം എക്സൈസ് പിടിയിലായത് .ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പടിക്കിലില്‍ വെച്ച് വീരപ്പന്‍ റഹീം പിടിയിലായത്.

sameeksha-malabarinews

മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നത് പെരുവള്ളൂര്‍ സ്വദേശി അബ്ദുറഹീം എന്ന വീരപ്പന്‍ റഹീമും കൂട്ടാളികളുമാണെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ രഹസ്യ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനനത്തില്‍ കഴിഞ്ഞ ഒരു മാസക്കാലമായി മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും പരപ്പനങ്ങാടി എക്‌സൈസും നടത്തിയ രഹസ്യ നീക്കത്തിലാണ് |  12 കിലോയോളം കഞ്ചാവുമായി അബ്ദുറഹീമിനെ എക്‌സൈസ് വലയിലാക്കിയത്.

മുമ്പ് നാടന്‍ തോക്ക് നിര്‍മിച്ച് വന്‍തോതില്‍ വിതരണം ചെയ്തതിന് റഹീമിനെതിരെ പോലീസ് കേസെടുത്തിരുന്നു. അതിന് ശേഷമാണ് റഹീമിന് വീരപ്പന്‍ റഹീമെന്ന് പേരു കിട്ടിയത്. ആയിരക്കണക്കിന് വാഹനങ്ങള്‍ മോഷ്ടിച്ച് വിക്കുകയും പൊളിച്ച് വിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ മോഷ്ടിക്കാന്‍ എളുപ്പമല്ലെന്നും ആയതിനാലാണ് കഞ്ചാവ് വില്‍പനയിലേക്കിറങ്ങിയതെന്നും തന്റെ പഴയ കാല ബന്ധങ്ങള്‍ കഞ്ചാവ് വില്‍പനക്കായി ഉപയോഗിക്കാറുണ്ടെന്നും അബദുറഹീം എക്‌സൈസിനോട് പറഞ്ഞു. കഞ്ചാവ് കടത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും എക്‌സൈസ് പിടിച്ചെടുത്തു. ആന്ധ്രപ്രദേശില്‍ നിന്ന് തനിക്ക് നേരിട്ട് കഞ്ചാവെത്താറുണ്ടെന്നും നിരവധി യുവാക്കള്‍ തന്റെ കീഴില്‍ ചില്ലറ കഞ്ചാവ് വില്‍പന രംഗത്തുണ്ടെന്നും അബ്ദുറഹീം എക്‌സൈസിന് മൊഴി നല്‍കി.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ മൂന്ന് ലക്ഷം വില വരുമെന്നും ചില്ലറ വില്‍പന രംഗത്തുള്ള റഹീമിന്റെ കൂട്ടാളികളെ തിരിച്ചറിഞ്ഞതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍, റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍, മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, സാഗഷ്, നിതിന്‍, വിനീഷ്, സുഭാഷ്, വനിതാ ഓഫീസര്‍മാരായ സിന്ധു, ലിഷ, ഐശ്വര്യ ,എക്‌സൈസ് ഡ്രൈവര്‍ വിനോദ് തുടങ്ങിയവരും പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!