Section

malabari-logo-mobile

വീണ സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി; ’30 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് ജിഎസ്ടി അടച്ചത്; മാത്യു കുഴല്‍നാടന്‍

HIGHLIGHTS : Veena took more money from CMRL; 'GST was paid only 6 lakh rupees where about 30 lakh rupees were to be paid; Mathew Kuzhalnadan

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണാ വിജയന്റെ എക്‌സോലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കണക്കില്‍ കൂടുതല്‍ പണം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു കോടി 72 ലക്ഷം രൂപയ്ക്ക് പുറമേ 42 ലക്ഷം വാങ്ങിയെന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്.

സേവനത്തിന് നിയമാനുസൃതമായാണ് വീണയുടെ കമ്പനി പണം വാങ്ങിയതെന്നാണ് സിപിഐഎം പറയുന്നത്. IGST നികുതി അടച്ചു. എന്നാല്‍ 1,72 കോടിക്ക് IGST നികുതി അടച്ചിട്ടില്ല. നികുതി അടച്ചു എങ്കില്‍ അതിന്റെ രേഖ സിപിഐഎം പുറത്ത് വിടുമോ. പൊളിറ്റിക്കല്‍ ഫണ്ടിങ് അല്ല നടന്നത് എന്ന് അര്‍ത്ഥം. 30 ലക്ഷം രൂപ ആണ് കേന്ദ്ര സര്‍ക്കാരിന് ഈ വകുപ്പില്‍ കിട്ടേണ്ടത്. രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

sameeksha-malabarinews

വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനിയാണത്. 63 ലക്ഷത്തിലധികം നഷ്ടം വന്നെന്നാണ് കണക്ക്. 2015 ലാണ് വീണയുടെ കമ്പനി തുടങ്ങിയത്. ഒരു വര്‍ഷം വരവ് ഉണ്ടായിരുന്നില്ല. രണ്ടാം വര്‍ഷം 2015-16 ല്‍ 44 ലക്ഷം നഷ്ടം ഉണ്ടായി. കര്‍ത്തായുടെ ഭാര്യയുടെ പേരിലുള്ള കമ്പനി വീണയുടെ കമ്പനിക്ക് 39 ലക്ഷം രൂപ നല്‍കി. ഇത് ലോണായാണ് വാങ്ങിയത്. 2019-20 ല്‍ 17 ലക്ഷം നഷ്ടമുണ്ടായി. 1.72 ലക്ഷം കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങി. ഇത് കൂടാതെ 42 ലക്ഷം വാങ്ങിയതായി രേഖ ഉണ്ട്. വീണയുടെ കമ്പനി 42,48,000 രൂപയാണ് വാങ്ങിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!