നവജീവന്‍ വായനാനിധി സമ്മാനദാനം നടത്തി

പരപ്പനങ്ങാടിയില്‍ സാമൂഹികമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ
സി.പി കുഞ്ഞപ്പേട്ടന്റെ സ്മരണാര്‍ത്ഥം കുട്ടികള്‍ വായിക്കട്ടെ വായിച്ചു വളരട്ടെ എന്ന സന്ദേശത്തോടെ പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല
സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനിന്ന വായനാനിധി
മത്സരത്തിലെ വിജയികള്‍ക്ക് കവി സി.പി വത്സന്‍ സമ്മാനദാനം നടത്തി.

അനഘ.സി, റമീസബാനു, ഘന്‍ ശ്യാം പ്രദീപ്,സിയ വേണുഗോപാല്‍, അയിഷ ഷദ എന്നിവര്‍ യഥാക്രമം വിജയികളായി.

ചടങ്ങില്‍ വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ചു.മൃണാള്‍ സി.പി. ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സിക്രട്ടറി കെ.സഞ്ജന സ്വാഗതം പറഞ്ഞു, മനീഷ് കെ.പി.നന്ദി പ്രകാശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top