ഡോ ബി.ആര്‍ അബേദ്കറുടെ വീടിനെ നേരെ ആക്രമണം

മുംബൈ;  ഡോ ബിആര്‍ അബേദ്കറുടെ സ്മാരകമായ മുംബൈയിലെ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം. ചൊവ്വാഴ് വൈകീട്ടോടേയാണ് അജ്ഞാതര്‍ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്.

അബേദ്കറുടെ ഗൃഹമായ രാജ് ഗ്രഹ് മുംബൈയിലെ ദാദറിലാണ് സ്ഥിതി ചെയ്യുന്നത്. മുംബൈ മാട്ടുങ്ക പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

വീടിന് മുന്നിലുള്ള പല സാധനങ്ങളും നശിപ്പിച് അവസ്ഥയിലാണ്. വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയും നശിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഈ വീട്ടിലുള്ളത് അംബേദ്കറുടെ മരുമകളും കൊച്ചുമകനായ പ്രകാശ് അംബേദ്കറുമാണ്. ആരും സ്മാരകത്തിന്റെ മുന്നില്‍ കേന്ദ്രീകരിക്കരുതെന്നും, സംയമനം പാലിക്കണമെന്നും വാഞ്ചിത് ബഹുജന്‍ അഖാഡി നേതാവുകൂടിയായ പ്രകാശ് അംബേദ്കര്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനമുണ്ടാകരുതെന്ന് അദ്ദേഹത്തിന്റെ കൊച്ചുമകനായ ബീം റാവു അംബേദ്കറും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top