Section

malabari-logo-mobile

സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഏതന്വേഷണത്തിനും തയ്യാര്‍: മുഖ്യമന്ത്രി

HIGHLIGHTS : വിമാനത്താവളങ്ങളുമായി ഇടപെടാന്‍ അധികാരം കേന്ദ്രസര്‍ക്കാറിനാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പിണറായ...

വിമാനത്താവളങ്ങളുമായി ഇടപെടാന്‍ അധികാരം കേന്ദ്രസര്‍ക്കാറിനാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സുലേറ്റിന് സംഭവിച്ച വീഴ്ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെ മറുപടിപറയാന്‍ കഴിയുമെന്നും കള്ളക്കടത്ത് എങ്ങനെയാണ് സംസ്ഥാനവുമായി ബന്ധപെടുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ വിഷയത്തില്‍ ഏതന്വേഷണത്തിനും തയ്യാറാണെന്നും കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ഈ പ്രശ്‌നത്തിലെ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധമില്ലെന്നും ഐ ടി വകുപ്പുമായും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ കരാര്‍ ജീവനക്കാരിയാണെന്നും പ്ലേസ്‌മെന്റ് ഏജന്‍സി വഴി ആയിരുന്നു ഇവരുടെ നിയമം. അവരുടെ പ്രവര്‍ത്തന പരിചയം കണക്കാക്കിയാണ് ജോലി നല്‍കിയിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യാ സാറ്റിലുമാണ് ഇവര്‍ക്ക് പ്രവൃത്തി പരിചമുള്ളത്. ഇവ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. അതുമായി സര്‍ക്കാറിന് ബന്ധമില്ല. ഒരു കുറ്റവാളിയുടെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് വ്യ്കതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ പിന്‍തുണയും നല്‍കും. ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ കേരള സര്‍ക്കാറിനായി ചെയ്ത ജോലിയില്‍ എന്തെങ്കിലും വിവാദമുണ്ടാക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.

sameeksha-malabarinews

യുഎഇ കൗണ്‍സിലേറ്റിലേക്കും എയര്‍ ഇന്ത്യയിലേക്കും അവരെ ആരാണ് ശുപാര്‍ശ ചെയ്തു എന്ന കാര്യം പുറത്തുവരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!