Section

malabari-logo-mobile

നഗരസഭാ ജീവനക്കാരന് കോവിഡ് ബാധയെന്ന് സംശയം: തിരൂരങ്ങാടി നഗരസഭ അടച്ചു

HIGHLIGHTS : തിരൂരങ്ങാടി നഗരസഭയിലെ ജീവനക്കാരന് കോവിഡ് ബാധയെന്ന് സംശയം തിരൂരങ്ങാടി നഗരസഭ അടച്ചു. നഗരസഭയുടെ കീഴില്‍ ചെമ്മാട് കോഴിക്കോട് റോഡിലെ ദാറുല്‍ ഹുദായില്‍ പ...

തിരൂരങ്ങാടി നഗരസഭയിലെ ജീവനക്കാരന് കോവിഡ് ബാധയെന്ന് സംശയം തിരൂരങ്ങാടി നഗരസഭ അടച്ചു. നഗരസഭയുടെ കീഴില്‍ ചെമ്മാട് കോഴിക്കോട് റോഡിലെ ദാറുല്‍ ഹുദായില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്വാറന്റീന്‍ സെന്ററിന്റെ ശുചീകരണ ചുമതല ഇദ്ദേഹത്തിനായിരുന്നു.

 

ക്വാറന്റൈന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ 30ന് ഈ ജീവനക്കാരന്റെ സ്രവപരിശോധന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തുകയായിരുന്നു. ഈ സാമ്പിള്‍ ഫലം പോസിറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കൂടുതല്‍ പരിശോധനക്കായി മഞ്ചേരി കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇനിയുള്ള പരിശോധന പോസറ്റീവ് ആയാല്‍ മാത്രമെ രോഗം സ്ഥിരീകരിക്കു എന്നാണ് ഔദ്യോഗിക വിശദീകരണം.

sameeksha-malabarinews

ഇതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ ഇയാള്‍ ജോലി ചെയ്തുവരുന്ന നഗരസഭ ഇപ്പോള്‍ അടച്ചിരിക്കുന്നത്.
ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ള ജീവനക്കാര്‍ സ്വയം ക്വാറന്റീനില്‍ പോയിരിക്കുകയാണ്. ഇയാളുമായി നേരിട്ട് ബന്ധമുള്ളവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!