മുഖ്യമന്ത്രി രാജിവെക്കണം പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് സിബിഐ അന്വേഷിക്കണമെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് സിബിഐ അന്വേഷിക്കണമെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പെടുത്തണമെന്നും ചെന്നിത്തല ആവിശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്‌ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയല്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വകുപ്പായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിലെ ഓഫീസിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയുടെ മുഖ്യ സംഘാടക ഇവരായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പെയ്‌സ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിന്റെ മേല്‍നോട്ടം സ്വപ്‌നയ്ക്കായിരുന്നു വെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിന് കീഴില്‍ ആദ്യമായാണ് ഇത്രയും വലിയ കോണ്‍ഫറന്‍സ് നടത്തിയതെന്നും ഇതിന്റെ സംഘാടകയെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാകുമെന്നും ചെന്നിത്തല. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. കള്ളക്കടത്ത് സ്വര്‍ണം പുറത്തുവന്നാല്‍ പിടികൂടേണ്ടത് പൊലീസാണെന്നും എന്നാല്‍ പോലീസ് അത്തരം നടപടിയിലേക്ക് കടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മറ്റൊരുകാര്യം നിയമനവുമായി ബന്ധപ്പെട്ടായിരുന്നു. പ്ലേസ്‌മെന്റ് ഏജന്‍സി ആണ് നിയമം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. കേരളത്തിലെ ഏത് നിയമനത്തിന് പിന്നിലും ഇപ്പോള്‍ പി.ഡബ്ല്യൂസി ആയി മാറിക്കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് പറഞ്ഞതായി അദേഹം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ അത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് എവിടെയാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും ചെന്നിത്തല.