പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു.

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാഡ് വിതരണം ചെയ്തു. ഈ വര്‍ഷം എസ്. എസ്. എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും
എ പ്ലസ് നേടിയവരെയും മറ്റ് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുമാണ് പ്രശസ്തി ഫലകവും പഠനോപകരണങ്ങളും നല്‍കിയത്.

ജോയിന്റ് കണ്‍വീനര്‍ അനീസ്.പി.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഉപഹാര വിതരണോത്ഘാടനം നിര്‍വ്വഹിച്ചത് കെന്‍സോ ടെക് എം.ഡി കബീര്‍ മച്ചിഞ്ചേരിയായിരുന്നു. കെ.ടി വിനോദ് അദ്ധ്യക്ഷനായ ചടങ്ങില്‍ കണ്‍വീനര്‍ ഷറഫലി.സി നന്ദി പറഞ്ഞു.

ഫിറോസ്.കെപി ,അഷ്‌റഫ് കുന്നുമ്മല്‍, അഷ്‌റഫ് മണമ്മല്‍, ഷാഫി, നൗഷാദ് .എംകെ , രാജന്‍.എം, സൈതലവി, മന്‍സൂര്‍.എം, ഹാരിസ്.കെ.പി, ലത്തീഫ്.കെവിപി, ഇസ്ഹാഖ് എം,എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top