പരപ്പനങ്ങാടി മലബാര്‍ കോ -ഓപ്പറേറ്റീവ് കോളേജില്‍ വായനാദിനവും പത്രപ്രകാശനവും നടന്നു

പരപ്പനങ്ങാടി : വയനാദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളേജില്‍ ‘വായന കാലം ‘ എന്ന പരിപാടി സംഘടിപ്പിച്ചു. ചടങ്ങ് കവിയും മാധ്യമ പ്രവര്‍ത്തകനുമായ എം എസ് ബനേഷ് ഉദ്ഘാടനം ചെയ്തു. കോളേജിന്റെ മുഖപത്രം മലബാര്‍ ടൈംസ് ശ്രീജിത്ത് അരിയല്ലൂര്‍ പ്രകാശനം ചെയ്തു.

ചടങ്ങില്‍ പരപ്പനങ്ങാടിയിലെ കായിക രംഗത്തുള്ള പ്രഗത്ഭരായ വ്യക്തികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ സതീഷ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജയ രാഘവന്‍ മാഷ് സ്വാഗതവും സുധര്‍മ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് തിരൂരങ്ങാടി പോളിടെക്നിക്കിലെ സീനിയര്‍ സൂപ്രണ്ട് സി.കെ ഹണിലാല്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top