പച്ചരി – അരക്കിലോ
ചോറ് – മൂന്നു പിടി
തേങ്ങ – ഒന്നിന്റെ മുക്കാല്‍ഭാഗം ചുരണ്ടിയ
തേങ്ങാവെള്ളം – ഒരു തേങ്ങയുടേത്
യീസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
വെള്ളം – മൂന്നു ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 4 ടീ സ്പൂണ്‍
മുട്ടവെള്ള – ഒരു മുട്ടയുടേത്
പഞ്ചസാര പൊടിച്ചത് -450 ഗ്രാം
ഉപ്പ് – പാകത്തിന്
കിസ്മിസ്-കുറച്ച്
കശുവണ്ടി-കുറച്ച്
പാകം ചെയ്യുന്ന വിധം
പച്ചരി കഴുകി വാരി നാലു മണിക്കൂര്‍ കുതിര്‍ത്തശേഷം ചോറ്, തേങ്ങ, തേങ്ങാവെള്ളം എന്നിവ ചേര്‍ത്തു വളരെക്കുറച്ചു വെള്ളം മാത്രം ചേര്‍ത്തു നല്ല മയത്തില്‍ അരച്ചെടുക്കുക.
യീസ്റ്റ്, ചെറുചൂടുവെള്ളം, ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര എന്നിവ യോജിപ്പിച്ചു പൊങ്ങി വരുമ്പോള്‍ മാവില്‍ ചേര്‍ക്കുക. മൂന്നു സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്തു നന്നായി ഇളക്കി അഞ്ചാറു മണിക്കൂര്‍ വയ്ക്കണം.
നന്നായി പൊങ്ങിയശേഷം മുട്ടവെള്ള അടിച്ചതും പഞ്ചസാര പൊടിച്ചതും ഉപ്പും ചേര്‍ത്തിളക്കി വീണ്ടും അര മണിക്കൂര്‍ അനക്കാതെ വയ്ക്കുക.
നന്നായി പൊങ്ങി വരുമ്പോള്‍ മുകളില്‍ നിന്നുള്ള ഭാഗമെടുത്തു സ്റ്റീല്‍ പ്ലേറ്റിലോ ഇഡ്ഡലിത്തട്ടിലോ ഒഴിച്ച് കിസ്മിസ്, കശുവണ്ടി ചേര്‍ത്തു ആവിയില്‍ വേവിച്ചെടുക്കുക.




