പുതുപൊന്നാനി ബീവി ജാറം കമ്മിറ്റി ഓഫീസില്‍ മോഷണം

പൊന്നാനി:പുതുപൊന്നാനി ബീവി ജാറം കമ്മിറ്റി ഓഫീസില്‍ മോഷണം. രണ്ടു ലക്ഷം രൂപയോളം മോഷണം പോയതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച അവധിയായതിനാല്‍ ഓഫീസ് അടച്ച് ജീവനക്കാര്‍ പോയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.

ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊന്നാനി സി.ഐ.വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്‌കോഡ്, ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top