മീന്‍ പൊരിക്കാന്‍ പലര്‍ക്കും ഒരേ പോലെയുള്ള മാസലക്കൂട്ടുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ വെറൈറ്റി ടേസ്റ്റില്‍ മീന്‍ പൊരിച്ചെടുക്കാവുന്ന ഒരു മസാലക്കൂട്ട് നമുക്കൊന്ന് തയ്യാറാക്കിയാലോ….
ഇഞ്ചി ഒരു കഷ്ണം, വെളുത്തുള്ളി 4 അല്ലി, ചീനാമുളക്(കാന്താരി മുളക്15 എണ്ണം),മല്ലിയില ഒരുപിടി, ചെറുനാരങ്ങ നീര് (അരമുറി), കല്ലുപ്പ് ആവശ്യത്തിന് എന്നിവയാണ് അരക്കിലോ മീനിലേക്ക് സ്‌പെഷ്യല്‍ മസാലക്കൂട്ട് തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. ഏത് തരം മീനും ഈ മസാലക്കൂട്ട് ചേര്‍ത്ത് പൊരിച്ചെടുക്കാം. മീനിന്റെ അളവിനുസരിച്ച് എടുക്കുന്ന സാധനങ്ങളുടെ അളവും എരിവും കൂട്ടിയെടുക്കണം.
മീന്‍ നന്നായി കഴുകി വെള്ളം പൂര്‍ണമായും വാര്‍ത്ത് വെക്കുക. ശേഷം മീനിന് മുകളില്‍ ചെറുനാരങ്ങനീര് മുരട്ടി ഒരു രണ്ട് മൂന്ന് മിനിറ്റ് വെക്കുക. പിന്നീട് മുളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കൂട്ടും നന്നായി അരച്ച് മീനില്‍ പുരട്ടി അരമണിക്കൂര്‍ റെസ്റ്റ് ചെയ്യാന്‍ വെക്കുക. ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് മീന്‍ നന്നായി പൊരിച്ചെടുക്കാം. ഇങ്ങനെ മീന്‍ പൊരിച്ചാല്‍ സൂപ്പര്‍ടേസ്റ്റായിരിക്കും എന്ന കാര്യത്തില്‍ ഒരുതര്‍ക്കവുംവേണ്ട.




