പോലീസ് വെടിവെച്ചു കൊന്ന വര്‍ഗ്ഗീസിന്റെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിനായി കോടതിയില്‍

varghees1കൊച്ചി :നക്‌സല്‍ വേട്ടയുടെ കാലത്ത് വയനാട്ടിലെ തിരുനെല്ലിക്കാട്ടല്‍ വെച്ച് പോലീസ് വെടിവെച്ച കൊന്ന നകസലേറ്റ് വര്‍ഗ്ഗീസിന്റെ ബന്ധുക്കള്‍ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് ഹൈക്കോടതിയില്‍.

വര്‍ഗ്ഗീസിന്റെ സഹോദരങ്ങളാണ് നഷ്ടപരിഹാരത്തിനായി ഹൈക്കോടിതിയെ സമീപിച്ചിരിക്കുന്നത്.. 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്

കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്റെ വെളിപ്പടുത്തലോടെയാണ് വിസ്മൃതിയിലാണ്ട വര്‍ഗ്ഗീസിന്റെ കൊലപാതകം നിയമത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന് സിബിഐ നടത്തിയ പുനരന്വേഷണത്തില്‍ വര്‍ഗ്ഗീസിനെ പിടികൂടിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തുകയും കോടതി ജീവിച്ചിരിക്കുന്ന പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു. ഈ പാശ്ചാത്തലത്തില്‍ സര്‍ക്കാിെന് തങ്ങള്‍ക്ക് നഷ്ടപരിഹാരം തരാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതിയെ അറിയിക്കും.

Share news
error: Content is protected !!
Scroll to Top