Section

malabari-logo-mobile

ദീപാവലിക്ക് കേരളത്തിന് വീണ്ടും വന്ദേഭാരത്; സര്‍വീസ് ചെന്നൈ-ബംഗളൂരു-എറണാകും നഗരങ്ങളെ ബന്ധിപ്പിച്ച്

HIGHLIGHTS : Vandebharat train to Kerala again allowed

ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു.ദീപാവലിയോടനുബന്ധിച്ചാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ്.

കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകും സര്‍വീസുകള്‍. ട്രെയിന്‍ ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. തിരിച്ചും ഇതേ വിധത്തില്‍ സര്‍വീസ് നടത്തും. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണ് പുതിയ സര്‍വീസുകള്‍.

sameeksha-malabarinews

ദീപാവലി സ്‌പെഷ്യല്‍ സര്‍വീസ് ആയിട്ടാണ് ഇത് ആരംഭിക്കുന്നത്. യാത്രക്കാരുടെ പ്രതികരണം അനുസരിച്ചായിരിക്കും മറ്റ് നടപടികള്‍ എന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!