HIGHLIGHTS : Vande Bharat Metro trial run in Chennai
തിരുവനന്തപുരം: ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) തയ്യാറാക്കിയ ആദ്യ വന്ദേഭാരത് മെട്രോ ട്രയല്‍ റണ്‍ നടത്തി. ചെന്നൈ ബീച്ച് മുതല്‍ കാട്പ്പാടിയിലേക്കും തിരിച്ചുമായിരുന്നു ശനിയാഴ്ചത്തെ ട്രയല്‍ റണ്‍. 129 കിലോമീറ്റര്‍ ദൂരമായിരുന്നു യാത്ര. 12 കോച്ചുള്ള ട്രെയിനില്‍ ഓരോ കോച്ചിലും 100 സീറ്റുണ്ട്. 200 പേര്‍ക്ക് നിന്ന് യാത്ര ചെയ്യാം.
എസി കോച്ചുകളാണ്. വന്ദേഭാരതിലുള്ള സൗകര്യങ്ങള്‍ കോച്ചുകളിലുണ്ട്. ഓട്ടോമാറ്റിക് ഡോറുകളും സൈഡ് സീറ്റുകള്‍ യാത്രക്കാരുടെ സൗകര്യത്തിന് ക്രമീകരിക്കുകയും ചെയ്യാം. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നതാണ് ആകര്‍ഷകമാക്കുന്നത്. പരമാവധി വേഗത 130 കിലോമീറ്ററാകും. ട്രയല്‍ റണ്ണില്‍ ചുരുക്കം യാത്രക്കാര്‍ മാത്രമാണ് ട്രെയിനുകളില്‍ ഉണ്ടായിരുന്നത്.
ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ട്രാക്കുകള്‍ 2027 ആകുമ്പോഴേക്ക് ഈ വേഗത കൈവരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തിരുവനന്തപുരം–എറണാകുളം, എറണാകുളം–പാലക്കാട്, പാലക്കാട് –കണ്ണൂര്‍, തൃശൂര്‍–കണ്ണൂര്‍ തുടങ്ങിയ റൂട്ടുകളില്‍ വന്ദേഭാരത് മെട്രോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു