വള്ളിക്കുന്ന് ജി.എൽ.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ  സ്മാർട് ക്ലാസ് നിർമ്മിച്ചു നൽകി.

വള്ളിക്കുന്ന്:വള്ളിക്കുന്ന് ഗവ.എൽ.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്  സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു നൽകി പൂർവ്വ വിദ്യാർത്ഥികൾ.സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്‌ഘാടനം പി.അബ്ദുൽ ഹമീദ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. സ്കൂളിൽ സജ്ജമാക്കിയ റേഡിയോ സ്റ്റേഷൻ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.ശോഭന ഉദ്ഘാടനം ചെയ്തു.

പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി നിസാർ കുന്നുമ്മൽ,ഇ.ദാസൻ,ഗ്രാമപ്പഞ്ചാ യത്ത് അംഗങ്ങളായ പ്രശാന്ത് ചമ്മിനി,കെ.വി.അജയ്‌ലാൽ,സതീദേവി ,പി.ടി.എ.പ്രസിഡന്റ് കനകേഷ്,എം.ഷാജികുമാർ,ബി.ആർ.സി. പ്രതിനിധി കൃഷ്ണൻ,സി.എം.കരുണാകരൻ ,ബാവ കുമ്മനാരി,പ്രധാന അധ്യാപിക കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top