കഞ്ചാവ് വിൽപ്പനക്കിടെ വള്ളിക്കുന്ന് സ്വദേശി അറസ്റ്റിൽ

പരപ്പനങ്ങാടി:പരപ്പനങ്ങാടി റെയിൽവെ പരിസരത്ത് നിന്ന് 100 ഗ്രാം കഞ്ചാവ് സഹിതം യുവാവിനെ പരപ്പനങ്ങാടി എക്സെസ് ഇൻസ്പെക്ടർ എം.ഒ.വിനോദും പാർട്ടിയും അറസ്റ്റ് ചെയ്തു. റെയിൽവെ പരിസരം കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്ന അരിയല്ലൂർ ബീച്ച് ദേശത്ത് കൂട്ടാളിന്റെ പുരക്കൽ റാഫിയെയാണ് എകസൈസ് അറസ്റ്റ് ചെയ്തത്.

സന്ധ്യ സമയങ്ങളിൽ റെയിൽവെ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ടിയാനെ എക്സൈസ് അറസ്റ്റ് ചെയ്തത്.

റെയ്ഡിൽ ഇൻസ്പെകർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ യൂസഫലി, സുർജിത് സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജിനരാജ്, നിധിൻ, ഡ്രൈവർ സാജിദ് തുടങ്ങിയവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top