Section

malabari-logo-mobile

ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാന്‍ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാര്‍ഥിക്കൂട്ടം

HIGHLIGHTS : കോട്ടക്കല്‍:വെറുമൊരു സന്ദര്‍ശനത്തിനായിരുന്നില്ല ഇത്തവണ മലബാര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ചില്‍ഡ്രന്‍സ് ഹോമിലെത്തിയത്. ഈ മാസം മുപ്...

കോട്ടക്കല്‍:വെറുമൊരു സന്ദര്‍ശനത്തിനായിരുന്നില്ല ഇത്തവണ മലബാര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ചില്‍ഡ്രന്‍സ് ഹോമിലെത്തിയത്. ഈ മാസം മുപ്പത്തിയൊന്നിന് കടല്‍ കടക്കുന്ന അലന്‍ ഒമര്‍ എന്ന ഒന്നര വയസ്സുകാരന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു അവരെത്തിയത്. പിറന്നു വീണ അന്നു മുതല്‍ അനാഥനായ ഐലന് ഇപ്പോള്‍ കൂട്ടുകാര്‍ ഒത്തിരിയാണ്. ഇതിനിടെയാണ് ഇറ്റലിയില്‍ നിന്നുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ ഐലന്‍ ഒമറിനെ ദത്തെടുക്കുന്നത്.

പാസ്‌പോര്‍ട്ട് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.ഈ മാസം മുപ്പത്തിയൊന്നിനെത്തുന്ന ഇറ്റാലിയന്‍ ദമ്പതികള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാം തീയതി മുംബൈയില്‍ നിന്നും ഇറ്റലിയിലേക്ക് തിരിക്കും. ഇതാദ്യമായാണ് ഇവിടെ നിന്നും ഒരു ഇന്റര്‍ കണ്‍ഡ്രി അഡോപ്ഷന്‍ നടക്കുന്നത്.ഒമറിനും കൂട്ടുകാര്‍ക്കുമായി വസ്ത്രങ്ങളും മധുരവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ കേക്ക് മുറിച്ചാണ് യാത്ര പറഞ്ഞ് മടങ്ങിയത്.

sameeksha-malabarinews

ശാന്തി ഭവന്‍ മേധാവി നാസര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഹംസ അഞ്ചുമുക്കില്‍,സോഷ്യല്‍ വര്‍ക്കര്‍ തെരേസ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ രാജേഷ് വി.അമല, റാബിയ കരീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!