
വള്ളിക്കുന്ന്:ഗ്രാമപ്പഞ്ചായത്തിനെ തിമിരവിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയുള്ള പുതിയ പദ്ധതിയുമായി വള്ളിക്കുന്ന് ലയൺസ് ക്ലബ്. വള്ളിക്കുന്ന് പാറക്കണ്ണിയിലെ കാരുണ്യ സ്വയം സഹായ സംഘം, ലയൺസ് ക്ലബ് ഓഫ് വള്ളിക്കുന്ന്,അഹല്യ ഫൗണ്ടേഷൻ പാലക്കാട് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 20ന് ഞായറാഴ്ച അത്താണിക്കൽ നേറ്റീവ് എ. യു. പി.. സ്‌കൂളിൽ സൗജന്യനേത്ര, തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.
പരിശോധനയിൽ തിമിരം കണ്ടെത്തുന്നവർക്ക് മറ്റൊരു ദിവസം സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്താനുള്ള സൗകര്യവും ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



