ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

വള്ളിക്കുന്ന്: ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരു ഡ്രൈവറും ഉൾപെടെ മൂന്ന് പേർക്ക് പരുക്ക്. കൂട്ടു മുച്ചി ആലിൻ ചുവട്ടിൽ ശനിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിരെ നിന്നും വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ ചെട്ടിപ്പടി കീഴ്ച്ചിറ സ്വദേശി ദിനേശൻ, യാത്രക്കാരായ നകുൽ ,വിജിത്ത്, എന്നിവർക്കാണ് പരുക്ക്.ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവർ ദിനേശിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ച.

Share news
error: Content is protected !!
Scroll to Top