വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍

വള്ളിക്കുന്ന് : യുവാവിനെ അജ്ഞാതവാഹനമിടിച്ച് മരിച്ച നിലയില്‍ റോഡില്‍ കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി സ്വദേശി കിഴക്കേ പീടിയേക്കല്‍ മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍(37) ആണ് മരിച്ചത്. കോട്ടക്കലിനും അത്താണിക്കലിനും ഇടയിലെ എല്‍ പി സ്റ്റോപ്പിന് സമീപത്താണ് അപകടം. പുലര്‍ച്ചെ 5.40 ഓടെ ഇതുവഴികടന്നു പോയവരാണ് ഇയാളെ മരിച്ച നിലിയില്‍ കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ കിടന്നുറങ്ങിയത്. രാവിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപോകവെയാണ് അപകടം സംഭവിച്ചത്.

അതെസമയം ഇയാളെ ഇടിച്ച വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നിരവധി കണ്ടെയ്‌നര്‍ ലോറികളാണ് ഇതുവഴി ദിവസവും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താനായി സമീപത്തെ കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

മാതാവ്: ഫാത്തിമ, ഭാര്യ;സാജിത. മക്കള്‍: റിന്‍ഷ പര്‍വീന്‍, അഫ്‌ലഹ്, ദില്‍ന. സഹോദരങ്ങള്‍: മുഹമ്മദ് മുസ്തഫ, സെയ്തലവി, സൗദാബീവി.

Share news
error: Content is protected !!
Scroll to Top