വള്ളിക്കുന്നില്‍ കാണാതായ 12വയസ്സുകാരനെ കണ്ടെത്തി

കോഴിക്കോട് : കഴിഞ്ഞ ദിവസം ഒലിപ്രം തിരുത്തിയില്‍ നിന്നും കാണാതായ 12 വയസ്സുകാരനായ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് കണ്ടെത്തി. കീഴായി രാജേഷിന്റെ മകനും വള്ളിക്കുന്ന് സാന്ദീപിനി വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ ധനൂഷിനെയാണ് കാണാതായിരുന്നത്.

ഇന്ന് രാവിലെ ആറുമണിക്ക് മംഗലാപുരം ഭാഗത്തുനിന്ന് വന്ന ട്രെയിനില്‍ കോഴിക്കോട് സ്‌റ്റേഷനില്‍ ഇറങ്ങിയ ധനൂഷിനെ റെയില്‍വേ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന ബന്ധുക്കളെ വിവരമറിയിക്കുയായിരുന്നു.
തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു ധനുഷ്. വീട്ടില്‍ നിന്ന് പോരുമ്പോള്‍ യൂണിഫോമിയിലായിരുന്ന കുട്ടി കയ്യില്‍ കരുതിയ വസ്ത്രം മാറ്റിധരിച്ചു നാടുവിടുകയായിരുന്നു. കുട്ടിയുടെ കയ്യില്‍ ഒരു സിംകാര്‍ഡും ഉണ്ടായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസാണ് കേസെടുത്തത്.

Related Articles