വള്ളിക്കുന്ന് കൊടക്കാട് വീണ്ടും മരം ഉണക്കാന്‍ ശ്രമം; ഇത്തവണ തീയിട്ടു

വള്ളിക്കുന്ന് : കൊടക്കാട്ട് വര്‍ഷങ്ങള്‍ പഴക്കമുള്ളതും സ്ഥലനാമം ചാര്‍ത്തി തലയുര്‍ത്തി നില്‍ക്കുന്നതുമായ ആലിന്‍ചുവട്ടിലെ ‘ആല്‍മരം’തീ വെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ കണ്ടെതിനെ തുടര്‍ന്ന് തീയണച്ചു.

ഈ മരത്തിനു ചുവട്ടില്‍ ഓലയും ചപ്പ് ചവറുകളും ബോധപൂര്‍വ്വം കൂട്ടിയിട്ട് കത്തിക്കുന്നതാണെന്ന് ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്. പിഡബ്ലുഡി റോഡിന് അരികില്‍ ആര്‍ക്കും ഒരു ഉപദ്രവും ഇല്ലാതെ എല്ലാവര്‍ക്കും തണലേകുന്ന വൃക്ഷം ഉണക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ ആലിന്‍ ചുവട് യൂണിറ്റ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കൊടക്കാട് ബസ് സ്റ്റോപ്പിന്റെയും ആലിന്‍ ചുവടിന്റയും ഇടയില്‍ റോഡിരികിലെ മറ്റൊരു ആല്‍മരവും ഇത്തരത്തില്‍ ഉണക്കാന്‍ ശ്രമച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ഇവിടെ എന്തോ രാസവസ്തു വെച്ചാണ് ഉണക്കാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നത്. പൊതു സ്ഥലങ്ങളിലെ മരങ്ങള്‍ ഉണക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് നാട്ടുകാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top