പരപ്പനങ്ങാടി: ജീവിതത്തിലേക്കും കാഴ്ച്ചകളിലേക്കും മടങ്ങിവരാമെന്ന സേനഹയുടെയും ഉറ്റവരുടെയും നാട്ടുകാരുടെയും ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാതെ സ്‌നേഹ യാത്രയായി. പാന്‍ക്രിയാസിന് രോഗം ബാധിച്ച് കോയമ്പത്തൂരില്‍ ചികിത്സലായിരുന്നു സ്‌നേഹ(21) ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. പരപ്പനങ്ങാടി നെടുവ കോവിലകം കുറുങ്ങോടത്തില്‍ സദാശിവന്റെയും വിജയലക്ഷമിയുടെയും മകളാണ് സ്‌നേഹ.
വൃക്ക രോഗത്തോടൊപ്പം പാന്‍ക്രിയാസിന് രോഗവും പിടിപെട്ടു രണ്ടു കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ട സ്‌നേഹയുടെ വേദന നിറഞ്ഞജീവിതം സാമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ചയായിരുന്നു.വൃക്കയും പാന്‍ക്രിയാസും മാറ്റി വെച്ചാല്‍ കാഴ്ച തിരിച്ചു കിട്ടുമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്‌നേഹയുടെ സഹോദരന്‍ സായൂജും പാന്‍ക്രിയാസിന് രോഗം ബാധിച്ച് ചികിത്സയിലായിലാണ്. ഇവരുടെ ചികിത്സയ്ക്കായി ഒരുകോടിയോളം രൂപ ചിലവു വരുമായിരുന്നു. ഇരുവരുടെയും ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനായി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ എ.ഉസ്മാന്റെയും ഡിവിഷന്‍ കൗണ്‍സിലര്‍ കണ്‍വീനറുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു സഹായ കമ്മറ്റിക്കു രൂപം നല്‍കിയിരുന്നു. ഇതിനിടിയലാണ് സ്‌നേഹയുടെ അപ്രതീക്ഷിത വിയോഗം.
മൃതദേഹം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.



