വള്ളിക്കുന്നില്‍ കുരുങ്ങനെ പിടിക്കാന്‍ കൂടുവെച്ചു

വള്ളിക്കുന്ന്:വള്ളിക്കുന്ന് പഞ്ചായത്തിലെ കിഴക്കേമല, പോറാഞ്ചേരി ഭാഗങ്ങളില്‍ വര്‍ഷങ്ങളായുള്ള കുരങ്ങു ശല്യം പരിഹരിക്കാന്‍ കൂടു സ്ഥാപിച്ച് വനം വകുപ്പ്.
നിലമ്പൂര്‍ വനംവകുപ്പിന്റെ കീഴിലുള്ള റാപിഡ് റെസ്‌പോണ്‍സ്ഡ് ടീം എത്തിയാണ് കൂട് സ്ഥാപിച്ചത.്

വള്ളിക്കുന്ന്ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവിശ്യാര്‍ത്ഥമാണ് വനംവകുപ്പ് അധികൃതര്‍ തിങ്കളാഴ്ച സ്ഥലത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ , വാര്‍ഡ് അംഗങ്ങളായ സിന്ധു ബൈജു നാഥ്, കെ.വി അജയ് ലാല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നാസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിയാസ്, സുമിത്ത്, വാച്ചര്‍മാരായ അസീസ്, ഫൈസല്‍ എന്നിവര്‍ കൂട് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top