മലപ്പുറം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് തസ്തികയില്‍ എല്‍.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കൊമേഴ്‌സിലോ മാത്തമാറ്റിക്‌സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സ്‌കില്‍സ് & കമ്മാ9ഡ് ഓണ്‍ ടാലി എന്നിവയാണ് യോഗ്യത.

2024 ജനുവരി 1ന് 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസില്‍ ഇളവ് ബാധകമല്ല. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂലൈ ആറിനകം പേര് രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ തുറന്ന മത്സര വിഭാഗത്തില്‍ നിന്നും പരിഗണിക്കാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top