സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ താൽകാലിക തസ്തികകളിൽ ഒഴിവ്

HIGHLIGHTS : Vacancy for temporary posts in the Directorate of Technical Education

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലികൾക്കും ഒഴിവ്. പ്രസ്തുത തസ്തികകളിലേക്ക് താൽകാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 22 രാവിലെ 10:30ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും.

sameeksha

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കാവശ്യമായ യോഗ്യത പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്. ആറ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്. സ്വീപ്പർ തസ്തികയിൽ ഏട്ടാം ക്ലാസ് ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഹാജരാക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!