ബ്ലഡ് ബാങ്കിൽ ഒഴിവുകൾ

HIGHLIGHTS : Vacancies in blood bank

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിലുള്ള സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

യോഗ്യത: സ്റ്റാഫ് നഴ്സ് – ബി എസ് സി നഴ്സിംഗ് / ജി എന്‍ എം കേരള നഴ്‌സസ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍: ബി എസ് സി എം എല്‍ ടി / ഡി എം എല്‍ ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍: എം എസ് ഡബ്ലിയൂ / സോഷ്യോളജി, സൈക്കോളജി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.

sameeksha-malabarinews

യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും ഫെബ്രുവരി നാലിന്  വൈകീട്ട് അഞ്ചിനകം ബ്ലഡ് ബാങ്ക് ഓഫീസില്‍ ലഭിക്കത്തക്കവിധം അയയ്ക്കണം. ഫോണ്‍: 04933 226322.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!