വിഎം സുധീരന്‍ ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു. കെ പി സി സി നേതൃത്വത്തെ ഇമെയ്‌ലിലൂടൊണ് അദേഹം ഇക്കാര്യം അറിയിച്ചത്. ഇനി താന്‍ യുഡിഎഫ് യോഗത്തിലേക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് രാജിക്കത്ത് കൈമാറിയത്. തനിക്ക് പകരം വേറെയാളെ നിശ്ചയിക്കണമെന്ന് ഇമെയ്‌ലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതെസമയം രാജിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഇതില്‍ വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് മാണി വിഭാഗത്തിന് വിട്ടുനല്‍കിയ സംഭവത്തില്‍ കെ പി സി സി നേതൃത്വത്തിനെതിരെ സുധീരന്‍ പരസ്യവിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. കെ എം മാണിക്കെതിരെയും സുധീരന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അദേഹം യുഡിഎഫ് യോഗങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതിനിടിലാണ് ഇപ്പോള്‍ അദേഹം രാജിവെച്ചിരിക്കുന്നതെന്നതും ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top