ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് കൂടതല്‍ നല്ലതെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

തിരൂര്‍; കേരളത്തിന്റെ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ ന്യൂപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഏറ്റുവും നല്ലൊരു കാര്യമാണ് ലഭിക്കുകയെന്ന് വി അബ്ദുറഹ്മാന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂനപക്ഷക്ഷേമ വകുപ്പ് തനിക്കാണെന്നത് മാധ്യമ സൃഷ്ടിയാണെന്നും ചീഫ് സെക്രട്ടറി തനിക്ക് നല്‍കിയ ലിസ്റ്റില്‍ ഈ വകുപ്പ് ഉള്‍പ്പെട്ടിരുന്നില്ലെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞു.

മന്ത്രിയായതിന് ശേഷം ജന്‍മനാടായ തിരൂരിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായിരിക്കും കായികമന്ത്രിയെന്ന നിലയില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായിരിക്കും പരിശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ചെയ്യേണ്ടതുണ്ടെന്നും അതോടൊപ്പം മണ്ഡലത്തില്‍ തുടങ്ങിവെച്ട പദ്ധതികള്‍ പൂര്‍ത്തികരിക്കണമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്നും തിരൂര്‍ പൊരൂരിലെ വീട്ടിലെത്തിയത്. രാത്രിയിലും മന്ത്രിയെ സ്വീകരിക്കാന്‍ കുടുംബങ്ങളും നാട്ടുകാരും കാത്തിരുന്നിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •