സമസ്‌തയെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴക്കരുത്‌; നാസര്‍ ഫൈസിയെ തിരുത്തി ജിഫ്രി മുത്തുകോയ തങ്ങള്‍; ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക്‌ കഴിയും

കോഴിക്കോട്‌ : ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ വിവാദത്തില്‍ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസിയുടെ പ്രസ്‌താവനക്കെതിരെ സമസ്‌ത കേരള ജംഇയ്യുത്തുല്‍ ഉലമ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്‌.
ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്നണി സര്‍ക്കാരിന്റെ വകുപ്പുകള്‍ തീരുമാനിക്കാനും ആര്‍ക്കൊക്കെയാണെന്ന്‌ നിര്‍ണ്ണയിക്കാനുളള അധികാരം നേതൃത്വം നല്‍കുന്ന ഉത്തരവാദത്വപ്പെട്ടവര്‍ക്കാരണെന്ന്‌ സമസ്‌ത അതില്‍ ഇടപെടാറില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്ക്‌ മുസ്ലീം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ വകുപ്പ്‌ തിരിച്ചിച്ചെടുത്തതെന്ന്‌ ഇ.കെ വിഭാഗം യുവജനസംഘടനയുടെ സംസ്ഥാന സക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മനോരമ ന്യൂസിലൂടെ പ്രതികരിച്ചിരുന്നു. ഇതിന്‌ ശേഷമാണ്‌ ജിഫ്രി മുത്തക്കോയ തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്‌

സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന നിലപാടുകള്‍ ഒരിക്കലും സമൂഹത്തിന്‌ ഗുണം ചെയ്യില്ല. വകുപ്പ്‌ മറ്റാരേക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക്‌ കഴിയുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക്‌ സമസ്‌തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട്‌ ഉയരുന്ന വിവാദങ്ങളില്‍ സമസ്‌തക്ക്‌ ബന്ധമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ന്യൂനപക്ഷവകുപ്പ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തതില്‍ പിന്തുണ പ്രഖ്യാപിച്ച്‌ കാന്തപുരം വിഭാഗം സിന്നികള്‍ നേരത്തെ രംഗത്തെത്തിയരുന്നു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •