വി അബ്ദുറഹിമാന്‌ റെയില്‍വേയുടെ ചുമതലയും; വികസന പ്രതീക്ഷയില്‍ മലപ്പുറം

തിരുവനന്തപുരം:  താനൂരില്‍ നിന്നും ആദ്യമായി ഇടതു മന്ത്രിസഭയിലെത്തുന്ന വി. അബ്ദുറഹിമാന്‌ ലഭിച്ചത്‌ മികച്ച വകുപ്പുകള്‍. നേരത്തേ പ്രഖ്യാപിച്ചിരുന്ന വകുപ്പുകള്‍ക്ക്‌ പുറമെ റെയില്‍വേ യുടെ ചുമതല കൂടി അബ്ദുറഹിമാന്‌ നല്‍കി.

കായികം, വഖഫ്‌, ഹജ്ജ്‌, പോസ്‌റ്റല്‍ ആന്റ്‌ ടെലഗ്രാം,റെയില്‍വേ വകുപ്പുകളാണ്‌ അബ്ദുറഹിമാന്‌ നല്‍കിയിരിക്കുന്നത്‌.
റെയില്‍വേയുടെ അവഗണന എന്നും നേരിട്ട മലപ്പുറത്തുനിന്നും റെയില്‍വേയുടെ ചുമതലയുള്ള ഒരു മന്ത്രിയെത്തുന്നത്‌ ഏറെ ഗുണം ചെയ്യുമെന്നാണ്‌ കരുതുന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷം എംഎല്‍എ ആയിരിക്കുമ്പോള്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ വികസന പദ്ധതികള്‍ ഇതിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്‌.

വി. അബ്ദുറഹ്മാന്‍ മുന്‍കൈയെടുത്ത്‌ താനൂര്‍ റെയില്‍ വേസ്റ്റേഷനില്‍ 80 ലക്ഷം രൂപഎംഎല്‍എ ഫണ്ടില്‍ നിന്നും ചിലവഴിച്ച്‌ നിര്‍മ്മിച്ച ഫൂട്ട്‌ ഓവര്‍ബ്രിഡ്‌ജ്‌ എക്‌സ്‌റ്റെന്‍ഷന്‍ വലിയ ഉപകാരമാണ്‌ കാട്ടിലങ്ങാടി മേഖലയുള്ളവര്‍ക്ക്‌ ഉണ്ടാക്കിയത്‌ കൂടാത താനൂര്‍ ഒന്നരക്കോടി രുപ മുടക്കി താനൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചുകഴിഞ്ഞു.

ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ നിലവില്‍ പത്തലധികം ദീര്‍ഘ ദൂരവണ്ടികള്‍ക്ക്‌ സ്റ്റോപ്പില്ല. ദീര്‍ഘകാലമായി ജനങ്ങള്‍ ഈ ട്രെയിനുകള്‍്‌ക്ക ജില്ലയില്‍ ഒരു സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന മുറവിളിയിലാണ്‌ ഇതില്‍ ഒരു ഇടപെടല്‍ നാട്ടുകാരനായ വകുപ്പ്‌ മന്ത്രിയില്‍ നിന്നും ഉണ്ടാകമെന്ന ശുഭപ്രതീക്ഷയിലാണ്‌ തിരൂരുകാര്‍.

ജില്ലയിലെ മറ്റ്‌ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ കുറ്റിപ്പുറം, പരപ്പനങ്ങാടി സ്റ്റേഷനുകളിലും വളരെ അടിസ്ഥാ സൗകര്യങ്ങള്‍ പിറകിലാണ്‌. തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന നൂറ്റാണ്ട്‌ പഴക്കമുള്ള ഈ പാളങ്ങളിലുടെ വികസനത്തിന്റൈ വണ്ടിയോടിച്ചു മന്ത്രി വി. അബ്ദുറഹിമാനെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ മലപ്പുറത്തുകാര്‍.

Share news
error: Content is protected !!
Scroll to Top