യുപിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞു; അറസ്റ്റിലെന്ന്‌ റിപ്പോര്‍ട്ട്


ദില്ലി ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പോലീസ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ഗണില്‍ വെച്ച് പ്രിയങ്കയെ അറസ്റ്റ് ചെയ്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയപ്രസിഡന്റ് ശ്രീനിവാസ് ബിവിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയങ്കയെ പോലീസ് തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ പ്രിയങ്കയെ സീതാപൂര്‍പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായും അറസ്റ്റ് നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ട്.

ലഖിംപൂര്‍ പ്രദേശത്ത് ഇന്റെര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ നിരോധിച്ചിരിക്കുകയാണെന്നാണ് വിവരം. ഇതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share news
error: Content is protected !!
Scroll to Top