
തിരുവനന്തപുരം: റെയിൽവേ ആപ്പായ യു.ടി.എസ്. ഓൺ മൊബൈൽ ആപ്പ് (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) മാർച്ച് ഒന്നുമുതൽ കിട്ടില്ല. ആപ്പ് റെയിൽവേ പിൻവലിക്കും. പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ പാസ് പുതുക്കാനും പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാനും മാർച്ച് ഒന്നുമുതൽ പുതിയ റെയിൽ വൺ ആപ്പ് നിലവിൽവരും.
ജനുവരി ഒന്നുമുതൽ യു.ടി.എസ്. ആപ്പിൽ സീസൺ ടിക്കറ്റ് സേവനം പിൻവലിച്ചിരുന്നു. ഈ സംവിധാനം ഡിസേബിൾഡ് ആക്കിയതിനാൽ നിലവിൽ സീസൺ ടിക്കറ്റ് എടുക്കാനോ പുതുക്കാനോ സാധിക്കില്ല. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പായ റെയിൽ വണ്ണിൽ ആയിരിക്കും എല്ലാ സേവനങ്ങളും ലഭിക്കുക. നിലവിൽ യു.ടി.എസ്. ആപ്പിൽ റെയിൽ വാലറ്റ് ബാലൻസുള്ളത് നഷ്ടപ്പെടില്ല. റെയിൽ വൺ ആപ്പിൽ നിലനിൽക്കും.
റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, ഐആർസിടിസി വഴി ഭക്ഷണം ബുക്ക് ചെയ്യൽ, അന്വേഷണം, പരാതികൾ ഉൾപ്പെടെ റെയിൽ വൺ ആപ്പിൽ ലഭിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




